Tuesday, June 16, 2015

അന്ട്രോയിട് ഫോണില്‍ രണ്ടു ഫേസ്ബുക്ക് അക്കൌന്റ് ഒരേസമയം

അന്ട്രോയിട് ഫോണില്‍ രണ്ടു ഫേസ്ബുക്ക് അക്കൌന്റ്  ഒരേസമയം

മിക്ക വീടുകളിലും ഒരു അന്ട്രോയിട് ഫോണ്‍ ഉണ്ടാകും.പക്ഷെ മിക്കവാറും എല്ലാ അംഗങ്ങള്‍ക്കും ഫേസ്ബുക്ക് അക്കൌന്റ് ഉണ്ടാകും.ഫോണില്‍ ലോഗ് ഔട്ട്‌ ചെയ്യാനും അടുത്ത ആള്‍ക് ലോഗിന്‍ ചെയ്യാനും ഒക്കെ വലിയ പാടാണ്.അതിനു ഒരു പരിഹാരം ആണ് ഇത്.
ഒരു ഫോണില്‍ രണ്ടു ഫേസ്ബുക്ക് അപ്ളിക്കേഷന്‍ .
ഇത് വളരെ എളുപ്പമാണ് ..ആദ്യം ഫേസ്ബുക്ക് ലൈറ്റ് എന്ന അപ്ളിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യുക. ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.
അപ്ളിക്കേഷന്‍ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം  ഡൌണ്‍ലോഡ് 

ആദ്യം സെറ്റിങ്ങ്സില്‍ സെക്യൂരിറ്റി സെലെക്റ്റ് ചെയ്തു താഴെ കാണുന്നതുപോലെഅലോ ഇന്സ്ടല്ലെഷന്‍സ് ഫ്രം അനനോന്‍ സോഴ്സ് ടിക്ക് ചെയ്യുക.

 ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഡൌണ്‍ലോഡ് ചെയ്ത ഫയല്‍ സെലെക്റ്റ് ചെയ്താല്‍ മതി..






ഇനി രണ്ടുപേര്‍ക് ഫെസ്ബുകിനു ഒരു ഫോണ്‍ മതി ...

Saturday, May 30, 2015

സ്മാര്‍ട്ട്‌ ഫോണിന്റെ ബാറ്ററി ഉപയോഗിക്കുന്ന സമയം എങ്ങനെ വര്‍ധിപ്പിക്കാം.



മിക്ക സ്മാര്‍ട്ട്‌ ഫോണ്‍ ഉപയോക്താക്കളും നേരിടുന്ന പ്രധാന പ്രശ്നം ബാറ്ററി പെട്ടെന്ന് ചാര്‍ജ് തീര്‍ന്നു പോകുന്നു എന്നതാണ്.
അതുപോലെ ബാറ്ററിയുടെ ജീവന്‍ എങ്ങനെ ദീര്‍ഘിപ്പിക്കാം .
ഇതിനു ചില സിമ്പിള്‍ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.

 നമ്മള്‍ എപ്പോഴും ഉപയോഗിക്കാത്ത ഒട്ടേറെ സൌകര്യങ്ങള്‍ നമ്മുടെ ഫോണില്‍ ഉണ്ട്.ഇവയൊന്നും ഓണ്‍ ആണോ ഓഫ് ആണോ എന്ന് നമ്മള്‍ ശ്രദ്ധിക്കാറില്ല,..
അതായതു , 

ബ്ലൂ ടൂത്ത് _ ഉപയോഗിക്കാത്ത സമയത്ത് ഓഫ് ചെയ്യുക..അല്ലെങ്കില്‍ ഇത് ടിവൈസിനായി ഇടയ്ക്കിടെ സെര്‍ച്ച് ചെയ്യും അങ്ങനെ ബാറ്ററി  ഉപയോഗം കൂടും.
 


ലൊക്കേഷന്‍ ; മിക്ക ഫോണുകളിലും ഏറ്റവും കൂടുതല്‍ ബാറ്ററി ഉപയോഗിക്കുന്ന ഒരു സംവിധാനം ആണ് ഇത്.അതും മിക്ക ഫോണുകളിലും ഒന്നിലധികം തരാം സെന്സരുകളും ഉണ്ടാകും. ഇത് ഓണ്‍ ആയി കിടന്നാല്‍ നല്ല രീതിയില്‍ ബാറ്ററി ഉപയോഗിക്കും.നാവിഗേഷന്‍ ഉപയോഗിക്കുമ്പോള്‍ മാത്രം ഇത് ഓണ്‍ ആക്കുക.
 


വൈ ഫൈ : ഉപയോഗിക്കുമ്പോള്‍ മാത്രം ഓണ്‍ ആക്കാന്‍ ശ്രദ്ധിക്കുക.


മൊബൈല്‍ ഡാറ്റ : മിക്കവാറും ആളുകള്‍ ഇത് ഓഫ്‌ ചെയ്യാറില്ല..ഇപ്പോഴും വാട്സ് ആപ് മെസ്സേജുകളും ഫേസ്ബുക്ക് സ്റ്റാസുകളും കിട്ടാന്‍ വേണ്ടി ആണ്.പക്ഷെ നമ്മള്‍ ശ്രദ്ധിച്ചാല്‍ മനസിലാകും നമ്മള്‍ എപ്പോഴെങ്കിലും ഫ്രീ ആകുമ്പോള്‍ മാത്രമേ ഇവ വായിക്കാറുള്ളൂ ..അതുകൊണ്ട് ഇത് നമ്മള്‍ ഫ്രീ ആകുന്ന സമയത്ത് ഓണ്‍ ചെയ്താല്‍ മതി.എല്ലാ മെസേജുകളും അപ്പോള്‍ റിസീവ് ചെയ്തുകൊള്ളും

ബ്രൈട്നെസ് ; ഇത് ഓട്ടോ മോഡില്‍ വക്കുക.



തീം : എല്ലാരും ഫോണുകളില്‍ വളരെ കളര്‍ ഫുള്‍ ആയ തീമുകള്‍ ഉപയോഗിക്കുന്നവരാണ്. മണ്ടത്തരം ആണ് നമ്മള്‍ മാത്രം കാണുന്ന ഈ സര്‍വ്വ സാധാരണം ആയ ഈ ഫോണില്‍ എന്തിനാണ് ഇത്. ഫോണില്‍ ഇന്‍ ബില്ഡ് ആയ ഏതെങ്കിലും സിമ്പിള്‍ തീം ഉപയോഗിക്കുക 

2G/3G സ്വിച്ചിംഗ് : ഇത് ആരും ശ്രദ്ധിക്കാത്ത ഒരു കാര്യമാണ്. അതായതു മിക്ക സ്ഥലങ്ങളിലും എല്ലാ നെറ്റ് വര്‍ക്കിനും ഇപ്പോഴും 3G  നല്ല റെയിന്‍ജ് ഇല്ല.അത്കൊണ്ടുതന്നെ നമ്മുടെ ഫോണ്‍ നെറ്റ് വര്‍ക്ക് ഓട്ടോ മോഡില്‍ ആയിരിക്കുമ്പോള്‍ 3g ഇല്‍ നിന്ന് 2g ഇലേക്ക് സ്വിച് ചെയ്തുകൊണ്ടിരിക്കും.ഇത് വളരെയേറെ ബാറ്ററി ഉപയോഗിക്കുന്ന ഒരു പ്രോസേസ് ആണ്.അതുകൊണ്ട് നമ്മള്‍ ടാറ്റ ഉപയോഗിക്കതപ്പോള്‍ 2g ഒണ്‍ലി മോഡില്‍ വക്കുക.3g സ്പീടുകൂടിയ ടാറ്റ ഉപയോഗത്തിന് അല്ലാതെ വേറൊന്നിനും നമ്മള്‍ ഉപയോഗിക്കാറില്ല.




എല്ലാ ബാക്ക് ഗ്രൌണ്ട് ആപ്ലിക്കേഷനുകളും ക്ലോസ് ചെയ്യുക : നമ്മള്‍ ഓപന്‍ ചെയ്യുന്ന മിക്ക അപ്പ്ലിക്കെഷ്ണുകളും ആരും ക്ലോസ് ചെയ്യാന്‍ മിനക്കെടില്ല.മിനിമൈസ് ചെയ്യരെ ഉള്ളൂ.ഇത് ക്ലോസ് ചെയ്താല്‍ ബാറ്ററി ഉപയോഗം വളരെ കുറയ്ക്കാം.
  




പ്ലേ സ്റ്റോര്‍ സെറ്റിംഗ്സ് എടുത്തു ഓട്ടോ അപ്ടെഷന്‍ ഓഫ് ചെയ്യുക.ആവശ്യമില്ലാത്ത നെറ്റ്വര്‍ക്ക് ഉപയോഗം കുറയ്ക്കാം .ഇതുവഴി ബാറ്ററി ഉപയോഗം കുറയ്ക്കാം.







ഫോണ്‍ ഓവര്‍ ചാര്‍ജ് ചെയ്യാതിരിക്കാന്‍ ന്ശ്രധിക്കുക.
അതായതു ഇപ്പോഴും ഫുള്‍ ചാര്‍ജ് ചെയ്യരുത്.ഇത് ബാറ്ററിയുടെ ലൈഫിനെ ബാധിക്കും.
മാസത്തില്‍ മൂന്നോ നാലോ പ്രാവശ്യം മാത്രം ഫുള്‍ ചാര്‍ജ് ചെയ്യുക.
പിന്നെ ചാര്‍ജ് തീരരകുന്നതുവരെ ഉപയോഗിക്കുക.
വാണിംഗ് മെസ്സേജ് വരുന്നത് വരെ ഉപയോഗിക്കാം.പിന്നീടു ചാര്‍ജ് ചെയ്യാതെ ഉപയോഗിക്കരുത്.ഇങ്ങനെ ചെയ്താല്‍ ബാറ്ററി ലൈഫ് കൂടും.