Friday, May 29, 2015

ഒരു മൊബൈലില്‍ രണ്ടു വാട്ട്സ് ആപ്പ് അക്കൌന്റ് ഒരേസമയം എങ്ങനെ ഉപയോഗിക്കാം

ഒരു മൊബൈലില്‍ രണ്ടു വാട്ട്സ് ആപ്പ് അക്കൌന്റ്  ഒരേസമയം എങ്ങനെ ഉപയോഗിക്കാം 


എല്ലാവരുടെയും കൈയ്യില്‍ ഡ്യുവല്‍ സിം ആന്ദ്രോയിദ് ഫോണ്‍ ആയിരിക്കും ഉള്ളത്..ഓരോ സിമ്മിനും ഓരോ വാട്ട്സ് ആപ്പ് ഒരേസമയം എങ്ങനെ ഉപയോഗിക്കാം എന്നാണ് പറയാന്‍ പോകുന്നത്,

ഇതിനു ആദ്യം വേണ്ടത്   OGWhatsap എന്ന അപ്ളിക്കേഷന്‍ ആണ്.ഇത് സാദാരണ വാട്ട്സ് അപ്പ് അപ്ളിക്കേഷന്‍ പോലെ തന്നെയുള്ളതാണ്, പേര് മാത്രം വ്യത്യാസം.
 ഇനി എങ്ങനെ ഇത് നമ്മുടെ മൊബൈലില്‍ ചെയ്യാം എന്ന് സ്റ്റെപ്പ് ബൈ സ്റ്റെപ്പ് ആയി പറയാം .
1. ആദ്യം വാട്സ് ആപ് തുറന്നു സെറ്റിംഗ്സ് എടുക്കുക .അതില്‍ ചാറ്റ് സെറ്റിംഗ്സ് സെലെക്റ്റ് ചെയ്തു ബാക്ക് അപ്പ്‌ ചാറ്റ് ഹിസ്റ്ററി സെലെക്റ്റ് ചെയ്യുക.അപ്പോള്‍ നിങ്ങളുടെ ഇതുവരെയുള്ള മുഴുവന്‍ ചാറ്റും ബാക്ക് അപ്പ്‌ ആകും.



2. ഇനി  നമ്മുടെ മൊബൈലില്‍ സെറ്റിങ്ങ്സില്‍ പോയി, ആപ്ലിക്കേഷന്‍സില്‍ പോയി ,വാട്ട്സ് ആപ്പ് സെലെക്റ്റ് ചെയ്യുക.പിന്നെ ക്ലിയര്‍ ഡാറ്റ സെലെക്റ്റ് ചെയ്യുക. ഇപ്പോള്‍ നിങ്ങളുടെ വാട്ട്സ് ആപ്പ് അപ്ളിക്കേഷന്‍ ഇന്‍സ്റ്റോള്‍ ചെയ്ത സമയത്ത് എങ്ങനെ ആയിരുന്നോ അതുപോലെ ആയിക്കാണും.

 ഇനി നിങ്ങളുടെ ഫോണിലെ ഫയല്‍ മാനേജര്‍ എടുക്കുക ,അതില്‍ മെമ്മറി കാര്‍ഡില്‍ whatsap എന്ന ഫോല്ടരിനെ പേര് മാറ്റണം ..അതിനായി ആ ഫോള്‍ഡര്‍ സെലെക്റ്റ് ചെയ്തു രീനയിം സെലെക്റ്റ് ചെയ്യുക .പിന്നെ ഒരു കാപ്പിറ്റല്‍ ലെറ്റര്‍ OG ചേര്‍ക്കുക ഉള്ള പേരിനൊപ്പം..അതായതു "OGWhatsap" എന്നാണ് പേര്.

3..ഇനി OGWhatsap ഡൌണ്‍ലോഡ് ചെയ്യുക. ഡൌണ്‍ലോഡ് 


4..ഇനി ഇന്സ്ടാല്‍ ചെയ്യുക.


5. ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഓപണ്‍ ചെയുഉക.പിന്നെ നിങ്ങള്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന നമ്പര്‍ ഉപയോഗിച്ച് അക്കൌന്റ് ആക്റ്റിവേറ്റ് ചെയ്യുക.അപ്പോള്‍ ഹിസ്റ്ററി പുനസ്ഥാപിക്കാന്‍  എന്ന് ചോദിക്കും .ഓക്കേ കൊടുക്കുക.അപ്പോള്‍ നിങ്ങളുടെ പഴയ വാട്ട്സ് അപ്പ് ചാറ്റ് ഹിസ്റ്ററി മുഴുവന്‍ പുനസ്ഥാപിച്ചു കഴിഞ്ഞു.


6. ഇനി ഒര്‍ജിനല്‍ വാട്സ് അപ്പ് എടുക്കുക.അതില്‍ നിങ്ങളുടെ പുതിയ നമ്പര്‍ ഉപയോഗിച്ച് അക്കൌറ്റ് ആക്ടിവേറ്റ് ചെയ്യുക.


സംഭവം റെഡി......





No comments:

Post a Comment